മയ്യിൽ :- NSS മയ്യിൽ കരയോഗത്തിന് ആർ.ഭാസ്കരൻ നമ്പ്യാർ ദാനമായി കൈമാറിയ അഞ്ച് സെൻ്റ് സ്ഥലത്തിൻ്റെ ആധാര കൈമാറ്റം നടന്നു. കരയോഗം പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ ചേർന്ന് ആധാരം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസിഡന്റ് എ.കെ ബാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
കരയോഗത്തിലെ 50 ഓളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന മെമ്പർ എം.വി കുഞ്ഞിരാമൻ നമ്പ്യാർ ആർ.ഭാസ്കരനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആർ.ദിവാകരൻ നമ്പ്യാർ, കെ.പി ഭാർഗവി അമ്മ, ആർ.ചന്ദ്രമതി ടീച്ചർ, എ.കെ രാജ്മോഹൻ, പി.വി കോമളവല്ലി, മുരളീധരൻ നമ്പ്യാർ, ബാലഗോപാലൻ നമ്പ്യാർ, ഒ.ടി ജനാർദനൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.ടി പത്മനാഭൻ നമ്പ്യാർ സ്വാഗതം പറഞ്ഞു.
