തളിപ്പറമ്പ് UDF സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ പങ്കെടുത്ത് ഭാര്യ ; കെ.പി രമണിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി CPM


തളിപ്പറമ്പ് :- തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ സിപിഎം. ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി. രമണി. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമളക്ക് തളിപ്പറമ്പിൽ സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദൻ പാർട്ടി മാറിയതും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരമാണ് തളിപ്പറമ്പിൽ ടി.കെ ഗോവിന്ദന്റെ റോഡ്ഷോ നടന്നത്.

Previous Post Next Post