നാറാത്ത് ശ്രീ മല്ലിശ്ശേരി ഊർപ്പശ്ശി വേട്ടക്കൊരു മകൻ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും കളിയാട്ട മഹോത്സവവും ഏപ്രിൽ 10, 11 തീയതികളിൽ


നാറാത്ത് :- നാറാത്ത് ശ്രീ മല്ലിശ്ശേരി ഊർപ്പശ്ശി വേട്ടക്കൊരു മകൻ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും കളിയാട്ട മഹോത്സവവും ഏപ്രിൽ 10, 11 തീയതികളിൽ നടക്കും. 

ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഗണപതിഹോമം, ഉഷപൂജ, നവകം, ഉച്ചപൂജ, നിറമാല, അത്താഴപൂജ, എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 5.30 ന് ക്ഷേത്രം മാതൃസമിതിയുടെ സഹസ്രനാമ പാരായണം. രാത്രി 7 മണിക്ക് ഊർപ്പശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം, 11 മണിക്ക് ചുകന്നമ്മ ദൈവത്തിന്റെ തോറ്റം. രാത്രി 8 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും. 

ഏപ്രിൽ 11 ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ഊർപ്പഴശ്ശി ദൈവത്താർ, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട്, രാവിലെ 8.30 ന് ചുകന്നമ്മയുടെ തിരുമുടി വരും.

Previous Post Next Post