ഗുരുവായൂരിൽ തുലാഭാരം ഇനി പുലർച്ചെ 3 മണി മുതൽ


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം വഴിപാടുകൾ ഇനി പുലർച്ചെ 3 മണി മുതൽ നടക്കും. വഴിപാടുകൾ ശീട്ടാക്കാനും നിവേദ്യങ്ങൾ വാങ്ങാനുമുള്ള കൗണ്ടറുകളും ഇതേസമയം മുതൽ ആരംഭിക്കും. വ്യാഴാഴ്ച ഇത് പ്രാബല്യത്തിലായി. നേരത്തേ തുലാഭാരവും വഴിപാടുകൾ ശീട്ടാക്കുന്ന കൗണ്ടറുകളും രാവിലെ 5 മണി മുതലായിരുന്നു. എല്ലാ കൗണ്ടറുകളും നിർമാല്യം മുതലേ തുറന്നിരിക്കണമെന്നാണ് ദേവസ്വത്തിന്റെ പുതിയ തീരുമാനം.

Previous Post Next Post