പേരാവൂർ :- പേരാവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ LDF സ്ഥാനാർഥി കെ.കെ ശൈലജയുടെ കൈപിടിച്ചുയർത്തി അണികളിൽ ആവേശം വിതറി. വേദിയിലെത്തിയ മുഖ്യമന്ത്രി ശൈലജയുടെ കൈപിടിച്ചുയർത്തി. തീപാറും പോരാട്ടമാണ് പേരാവൂരിൽ നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. മട്ടന്നൂരിൽ എംഎൽഎയായിരുന്ന ശൈലജ, ഇത്തവണ സുരക്ഷിത മണ്ഡലം വിട്ട് പേരാവൂരിൽ മത്സരിക്കുകയായിരുന്നു.
കഴിഞ്ഞ തവണ മൂവായിരത്തിലധികം വോട്ടിനാണ് സണ്ണി ജോസഫ് ജയിച്ചത്. എൽഡിഎഫ് നാടിനെ മുന്നോട്ട് നയിച്ചപ്പോൾ യുഡിഎഫ് നാടിനെ പിന്നോട്ട് നയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് തുടർഭരണം കിട്ടിയത് ശരിയായോ എന്ന് പരിശോധിക്കേണ്ട സമയമാണിതെന്നും കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൽ സമഗ്രമായ വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
