കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനൽ, നവധ്വനി കതൃക്കോട്ടിന്റെ സഹകരണത്തോടെ നിർമ്മിച്ച വീഡിയോ ഗാനം 'കുറ്റ്യാട്ടൂർ എൻ.പ്രിയനാട്' റിലീസ് ചെയ്തു


കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനൽ, നവധ്വനി കതൃക്കോട്ടിന്റെ സഹകരണത്തോടെ നിർമ്മിച്ച വീഡിയോ ഗാനം 'കുറ്റ്യാട്ടൂർ എൻ.പ്രിയനാട്' റിലീസ് ചെയ്തു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും പൊതുപ്രവർത്തകനുമായ കെ.പത്മനാഭൻ മാസ്റ്റർ റിലീസിങ് നിർവഹിച്ചു. നടനും അവതാരകനുമായ നവീൻ പനങ്കാവ് വിശിഷ്ടാതിഥിയായി. സജീവ് അരിയേരി അധ്യക്ഷത വഹിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സഹകരണ ബാങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ, മനീഷ് ആയത്താർ, പ്രതീക്ഷ താഴെ കാരാറമ്പ് പ്രസിഡന്റ് എം.വി ഷിജു, ഗാന രചനയിതാവ് രമേഷ് അരിയേരി. സംഗീത സംവിധായകൻ, മനോജ്.കെ ഗോവിന്ദ് (കണ്ണൂർ സംഗീത കൂട്ടയ്മ), ഗായകൻ സന്തോഷ് കൊളച്ചേരി, കെ.റീന എന്നിവർ സംസാരിച്ചു. ഗാനത്തിന്റെ സംവിധാനവും നിർമാണവും നിർവഹിച്ചത് മാധ്യമപ്രവർത്തകനായ സജീവ് അരിയേരിയാണ്.






Previous Post Next Post