കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്രകളിയാട്ട മഹോത്സവംത്തിന് തിങ്കളാഴ്ച തുടക്കമാകും 20ന് തിങ്കളാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ,കലശം കുളി,മറ്റു വിശേഷ പൂജകൾ എന്നിവ നടക്കും. വൈകുന്നേരം സന്ധ്യവേല, പുതിയഭഗവതിയുടെ തോറ്റം , വിഷ്ണുമൂർത്തിയുടെ തോറ്റവും വൈകുന്നേരം അന്നദാനവും കുട്ടികളുടെ നൃത്ത നൃത്യങ്ങളും നടക്കും.
21 ചൊവ്വാഴ്ച ഉച്ചക്ക് കരവെയ്ക്കൽ കർമ്മം തുടർന്ന് ശാസ്തപ്പൻ തോറ്റം,ഭൈരവൻ തോറ്റം ,വിഷ്ണുമൂർത്തിയുടെ ഉച്ചതോറ്റവും , ഗുളികൻ വെള്ളാട്ടം ,ഉച്ചിട്ടമ്മയുടെ തോറ്റം, പുതിയഭഗവതിയുടെ കൊടിയില തോറ്റവും അന്നദാനവും ഉണ്ടായിരിക്കും. കാരകയ്യേൽക്കൽ ,ഹവിസ്സ് വാരൽ ചടങ്ങുകളും നടക്കും
22ന് ബുധനാഴ്ച പുലർച്ചെ ശാസ്തപ്പൻ ,ഭൈരവൻ ,ഗുളികൻ, എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും . പുലർച്ചെ 4 ന് പുതിയഭഗവതിയും തുടർന്ന് വിഷ്ണുമൂർത്തി,ഉച്ചിട്ടമ്മയും കെട്ടിയാടിക്കും .ഉച്ചക്കു കരിയടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും.
