വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

 


കണ്ണൂർ: -തളിപറമ്പിൽ വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാർത്ഥിമരണമടഞ്ഞു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം.സജീര്‍-മുബീന ദമ്പതികളുടെ മകൻടി.അബ്ദുള്‍ വാഹിദാണ്(8) മരണപ്പെട്ടത്. 

തളിപ്പറമ്പ് സി.എച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞഏപ്രില്‍-16 ന് രാത്രി യിൽ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം. തുടർന്നു ഗുരുതരാവസ്ഥയിൽകണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്‌റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

Previous Post Next Post