പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് ഇന്ന് സമാപിക്കും

 



പാമ്പുരുത്തി:-ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു ഇന്നു സമാപനം. രാവിലെ 11 30ന് മൗലീദ് സദസും തുടർന്ന് അന്നദാനവും നടക്കും. രാത്രി എട്ടുമണിക്ക് സയ്യിദ് അലി ഹാഷിം  ബാ അലവി തങ്ങളുടെ അനുഗ്രഹപ്രഭാഷണം നടക്കും. തുടർന്ന് സുഹൈൽ കൂരാട് &ക്വാജ ഹുസൈൻ ടീം അവതരിപ്പിക്കുന്ന ഇഷ്ഖ് മജ്‌ലിസ് അരങ്ങേറും. രാത്രി 11 30ന് നടക്കുന്ന സമാപന കൂട്ടു പ്രാർത്ഥനക്ക് ബഷീർ ഫൈസി മാണിയൂർ നേതൃത്വം നൽകും

Previous Post Next Post