വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ ചെക്കിക്കുളത്ത് വോട്ടർ കുഴഞ്ഞുവീണ് മരണപ്പെട്ടു


ചെക്കിക്കുളം :- വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ ചെക്കിക്കുളത്ത് വോട്ടർ കുഴഞ്ഞുവീണ് മരണപ്പെട്ടു. മാണിയൂർ പാറാൽ കുണ്ടലക്കണ്ടി ചാളവളപ്പിൽ താമസിക്കുന്ന എ.അബ്ദുൾ ഖാദർ (59) ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ചെക്കിക്കുളം രാധാകൃഷ്ണൻ എ.യു.പി സ്കൂൾ 204ാം നമ്പർ ബൂത്തിൽ നിന്നും വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.


Previous Post Next Post