തൃശൂർ :- തൃശൂരിൽ വൻ കവർച്ച. പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിൻ്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്‌ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്.
ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. പണം നഷ്ടമായതായി അറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. വീടിന് സമീപം ഭക്ഷണാവശിഷ്ടവും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
