കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള എട്ടേയാറിൽ ആരംഭിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള എട്ടേയാറിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ അജിത പി.പി അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി കോമള ആദ്യ വില്പന ഏറ്റുവാങ്ങി. 

പഞ്ചായത്തംഗം ഇ.കെ ഷീബ, അസിസ്റ്റന്റ് സെക്രട്ടറി ഇ.പി സുധീഷ്, കൃഷി ഓഫീസർ സുരേഷ് ബാബു എന്നിവർ  ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം വാർഡ് CDS മെമ്പർ പ്രീത പി.സ്വാഗതം പറഞ്ഞു. ആഗസ്ത് 21, 22, 23, 24 തീയ്യതികളിലാണ് ഓണചന്ത നടക്കുക. വെള്ളുവയൽ ദേശസൂചികയിലും കുടുംബശ്രീ ഓണചന്ത പ്രവർത്തിക്കുന്നുണ്ട്. 







Previous Post Next Post