റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വയോധിക മരിച്ചു


കോഴിക്കോട് :- റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് എലത്തൂർ പടിഞ്ഞാറെ തെക്കിടുത്താം വീട്ടിൽ സുമിത്ര (68) യാണ് മരിച്ചത്. രാവിലെ പത്തോടെ കോരപ്പുഴ സ്കൂളിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.

ഇതുവഴി എത്തിയ സുമിത്ര റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post