കനത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി ; ഡ്രൈവറുടെ കാലിന് ചില്ലുകൊണ്ട് പരിക്കേറ്റു


പാലക്കാട് :- കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നുവെന്ന് പറയുന്നു.

സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവർ ജഷീറിൻ്റെ കാലിന് ചില്ലുകൊണ്ട് പരിക്കേറ്റു. ഇയാൾ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടും ജില്ലയിലാണ്.

Previous Post Next Post