കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം :- വേനൽ മഴ കൂടുതൽ ജില്ലകളിലേക്കെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഇന്നും മെയ് രണ്ടിനും ഏഴ് ജില്ലകളിലും മെയ് ഒന്നിന് നാല് ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പ്

30-04-2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

01-05-2026 : കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്

02-05-2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

Previous Post Next Post