ദോഹ :ഖത്തറിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയ മലയാളി യുവാവ് കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.വയലപ്രയിലെ എം.സനൽകുമാർ (30)ആണ് മരിച്ചത്.ഖത്തറിലെ മജ്ലിസ് ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്ത് നിന്ന് വയലപ്രയിലേക്ക് വരികയായിരുന്ന സനൽകുമാറിൻ്റെ ഇരുചക്ര വാഹനം റോഡരികിൽ സുരക്ഷയ്ക്കായി സ്ഥാപിച്ച കുറ്റിയിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു.ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നു മാസം മുമ്പ് നാട്ടിലെത്തിയ സനൽ കുമാറിൻ്റെ മടക്കയാത്ര നിലവിലെ പശ്ചിമേഷ്യൻ സംഘർഷം കാരണം വൈകുകയായിരുന്നു. വയലപ്രയിലെ പോള ലക്ഷ്‌മണന്റെയും എം.രാധയുടെയും മകനാണ്.
ഭാര്യ :വർഷ.മകൾ :ഐസൽ ഇസ സനൽ(ഒന്നര വയസ്സ്).
