കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം

 


കൊളച്ചേരി:-കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം. കൊളച്ചേരി പറമ്പിലെ പി പി ഗോപിനാഥൻ (61) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ഗോപിനാഥനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഇന്ദിര. മക്കൾ: അപർണ, ഉകേഷ് (ഡ്രൈവർ). മരുമകൻ: വിജേഷ്. സഹോദരങ്ങൾ: വല്ലി, ഗീത, ദേവകി.

Previous Post Next Post