ഫലവൃക്ഷത്തൈകൾ നട്ട് മയ്യിൽ ലയൺസ് ക്ലബ്ബ് പ്രവർത്തകർ


മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ പ്രതിമാസ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പരിസരത്ത് ഫല വൃക്ഷതൈകൾ നട്ടു. 

ക്ലബ് പ്രസിഡന്റ് ലയൺ പി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ട്രഷറർ എ.ഗോപിനാഥൻ, സി.കെ പ്രേമരാജൻ, ബാലകൃഷ്ണൻ പി.പി എന്നിവരോടൊപ്പം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ, ടീച്ചർ ബീന ബോബൻ എന്നിവരും പങ്കെടുത്തു.

Previous Post Next Post