പാമ്പുകടിയേറ്റ് മരണം കൂടുന്നു ; ആശുപത്രികളിൽ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്


ദില്ലി :- സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവർത്തിക്കുന്നതിലെ ആശങ്കകൾക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു.ജനങ്ങൾ ശ്രദ്ധ ചെലുത്തണം. പാമ്പ് കടിയേറ്റുല്ല മരണങ്ങൾ കുറയ്ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഡിസംബർ വരെ ആറുലക്ഷം പേർ ആൻ്റി റാബിസ് വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്‌നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post