ചെറുവത്തലമൊട്ടയിലെ മുഹമ്മദ് റഫായത്ത് രചിച്ച നോവൽ 'ചോരുന്ന ആകാശ'ത്തിൻ്റെ പ്രകാശനം നടന്നു.

 


ചട്ടുകപ്പാറ:- ചെറുവത്തലമൊട്ടയിലെ മുഹമ്മദ് റഫായത്ത് രചിച്ച നോവൽ 'ചോരുന്ന ആകാശ'ത്തിൻ്റെ പ്രകാശനം നടന്നുആരൂഡം മിനി ഹാളിൽ നടന്ന ചടങ്ങിൽ ചെറുകഥാകൃത്ത് ടി പി വേണുഗോപാൽ കവി കെ വി ജിജിലിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷനായി.

കെ കെ ഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, പ്രദീപ് കുറ്റ്യാട്ടൂർ, വിനോദ് നമ്പ്രം, ഡോ. ടി വി ദേവരാജ്, ടി വി സമീർ മാസ്റ്റർ, പി കെ ബഷീർ, കെ എം ശ്രീകാന്ത്, എ വി ബീന, വി സജിത്ത് തുടങ്ങിയവർ സംസാരിച്ചു.ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1997-98 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ 'ബാക്ക് ബെഞ്ച്' ടീമിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

Previous Post Next Post