വേദാന്ത പവർ പ്ലാന്റ് സ്ഫോടനം; 24 പേർ മരിച്ചു

 


ഛത്തീസ്ഗഡ്: -ശക്തി ജില്ലയിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണം 24 ആയി.ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളി കൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്. സിംഗിതാരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലെ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് അതിമർദ്ദത്തിലുള്ള ആവി എത്തിക്കുന്ന സ്റ്റീൽ പൈപ്പ് പെട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. 11 പേർ അപകട  സമയത്ത് തന്നെ മരണപ്പെട്ടു . ചികിത്സയിലിരിക്കെയാണ് ബാക്കി തൊഴിലാളികൾ മരിച്ചത്. അപകടത്തെത്തുടർന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ, പ്ലാന്റ് മേധാവി ദേവേന്ദ്ര പട്ടേൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പ്ലാൻ്റിൽ ഒരുക്കിയിരുന്നില്ലെന്ന കണ്ടെത്തലിലാണ് കേസ്.




Previous Post Next Post