സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,14,080 രൂപയിലെത്തി. ആൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണിത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റനില്ല. വെള്ളി ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ വില.

Previous Post Next Post