യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും

 


കൊളച്ചേരി: -തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ തിങ്കളാഴ്ച പര്യടനം  നടത്തും

പര്യടനം രാവിലെ 9 മണിക്ക് പാമ്പുരുത്തിയിൽ തുടക്കമാവും. കെ പി സി സി അംഗം റിജിൽ മാക്കുറ്റി പര്യടനം ഉദ്ഘാടനം ചെയ്യും. 

 വൈകുന്നേരം 6 മണിക്ക് കമ്പിൽ ടൗണിൽ നടക്കുന്ന പര്യടന സമാപനം മുസ് ലിം ലീഗ്  ജില്ലാ വൈസ് പ്രസിഡണ്ട് അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്യും

സമാപന ചടങ്ങിന് മുന്നോടിയായി വൈകുന്നേരം 6 മണിക്ക് നിരവധി ബൈക്കുകളുടെയും, മെഗാ ദഫ്, ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ കൊളച്ചേരിമുക്കിൽ നിന്നും കമ്പിൽ ടൗണിലേക്ക് സ്ഥാനാർത്ഥിയെ സ്വീകരിച്ചാനയിക്കും 


       പര്യടന റൂട്ട് 


9 am     പാമ്പുരുത്തി (ഉദ്ഘാടനം)

10 am     പാട്ടയം 

10.30 am   എടക്കൈ 

11 am   ചേലേരി യു പി സ്കൂൾ 

11.15 am കൊളച്ചേരിപറമ്പ് 

11.30 am  കൊളച്ചേരി മുക്ക് 

12 pm   കരിങ്കൽകുഴി   

12.30 pm   പെരുമാച്ചേരി

1.00 pm   കോടിപ്പൊയിൽ

1.30 pm   പള്ളിപ്പറമ്പ് 

2.30 pm  കായച്ചിറ 

3.00 pm    ദാലിൽ പള്ളി 

3.30 pm  നൂഞ്ഞേരി ഉന്നതി 

4.00 pm  കയ്യങ്കോട്

4.30 pm   കാരയാപ്പ് 

5.00 pm   പയ്യാറച്ചിറ 

05.30 pm ചേലേരി മുക്ക്

6.00 കമ്പിൽ (സമാപനം)

UDYF പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലി വൈകുന്നേരം 5 30ന്  ചേലേരിമുക്കിൽ നിന്നുമാരംഭിക്കും

Previous Post Next Post