വെടിക്കെട്ട് അപകടം ; വെടിക്കെട്ട് പുരയുടെ ചുറ്റും മാസ്സ് സെർച്ച് നടത്തി പോലീസ്


തൃശ്ശൂർ :- മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ പുരയുടെ ചുറ്റിനും വയലിൽ ഓരോ കൈ അകലത്തിൽ പൊലീസിന്റെ മാസ്സ് സെർച്ച്. ഒരു കൈ അകലമിട്ടാണ് വയലിൽ പൊലീസ് പരിശോധന നടത്തുന്നത്. ആസ്വാഭാവികമായി കാണുന്നത് എല്ലാം കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ 2. പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന് പരാതിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎൻഎ പരിശോധന ഫലങ്ങൾ നാളെയും മറ്റന്നാളുമായി പുറത്തു വരും .

Previous Post Next Post