പശ്ചിമേഷ്യയിലെ സംഘർഷം ; വിലക്കയറ്റം നിയന്ത്രിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം


ദില്ലി :- പശ്ചിമേഷ്യയിലെ സംഘർഷം സാധാരണക്കാരെ ബാധിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലക്കയറ്റം നിയന്ത്രിക്കാൻ നിരന്തര നിരീക്ഷണം നടത്താൻ മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകി. 

രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ഉൽപന്നങ്ങളുടെയും രാസവളത്തിൻ്റെയും ശേഖരമുണ്ടെന്നും എൽപിജി കൂടുതൽ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നുവെന്നും മോദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത യാത്രയ്ക്ക് നയതന്ത്ര നീക്കം തുടരും. യുദ്ധസാഹചര്യത്തിൽ ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും സിസിഎസ് യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു.

Previous Post Next Post