കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വാർഷികാഘോഷ സമാപനം ഇന്ന് വൈകുന്നേരം 7 മണി മുതൽ നടക്കും. സ്വാഗതസംഘം ചെയർമാൻ പി.പി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ പ്രവർത്തകൻ എ.വി രത്നകുമാർ ഉദ്ഘാടനം ചെയ്യും.
എ.ഇ.ഒ രവീന്ദ്രൻ കെ.കെ സമ്മാന വിതരണം നടത്തും. അങ്കണവാടി പ്രീ പ്രൈമറി കുട്ടികളുടെ ഡാൻസ്, സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന സ്കിറ്റുകൾ, നാടകം, മദേർസ് ഫോറത്തിന്റെ ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറും.
