കൊളച്ചേരി എ.യു.പി സ്കൂൾ വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫ് കെ.വി അധ്യക്ഷത വഹിച്ചു. SRG കൺവീനർ ഒ.എം സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. 

മാനേജർ സി.ഒ ഗീത സമ്മാനവിതരണം നടത്തി. റിജിന.പി, കമറുന്നിസ, എ.വി പ്രീത, എം.ശങ്കരനാരായണൻ, പി.പി പ്രതിഭ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് താരാമണി സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.









Previous Post Next Post