കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു


തളിപ്പറമ്പ് :- കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു. ബിഹാർ ബർഹാംപൂർ സ്വദേശി രാമേശ്വർ റാം എന്ന രാജു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.40 നാണ് സംഭവം. 

കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപം നിര്‍മ്മാണം നടക്കുന്ന റിട്ട BSNL ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ റൂഫ് പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടു വരുന്നതിനിടെ താഴെ വീഴുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Previous Post Next Post