കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പുസ്തകാസ്വാദനവും നടത്തി. യൂണിയന്റെ മുപ്പത്തിനാലാം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.ആർ കുറ്റ്യാട്ടൂരിനെ സംസ്ഥാന കൗൺസിലർ എം.ജനാർദനൻ മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു.
നോവിലിസ്റ്റ് ആർ.രാജശ്രീയുടെ 'ആത്രേയകം' എന്ന നോവലിനെ അധികരിച്ച് യൂണിറ്റ് ട്രഷറർ ബാബു അരിയേരി മുഖ്യപ്രഭാഷണം നടത്തി. വി.മനോമോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ, സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.പി വിജയൻ നമ്പ്യാർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.കെ രാധാമോഹർ, കെ.കേശവൻ മാസ്റ്റർ, കെ.വി ചന്ദ്രൻ മാസ്റ്റർ, കെ.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സാഹിത്യ വേദി സെക്രട്ടറി സി.ബാലഗോപാലൻ മാസ്റ്റർ സ്വാഗതവും സി.ശ്രീധരൻ നന്ദിയും പറഞ്ഞു.
