കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനൽ നവധ്വനി കതൃക്കോട്ടിന്റെ സഹകരണത്തോടെ നിർമ്മിച്ച കുറ്റ്യാട്ടൂരിന്റെ ആദ്യ വീഡിയോ ഗാനം 'കുറ്റ്യാട്ടൂർ എൻ പ്രിയനാട്' റിലീസിങും സാംസ്കാരിക സന്ധ്യയും നാളെ ഏപ്രിൽ 5 ഞായറാഴ്ച വൈകുന്നേരം 5.30 ന് കാരാറമ്പിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് സഹകരണ ബാങ്ക് ഹാളിൽ നടക്കും.
ഗ്രന്ഥശാല പ്രവർത്തകനും പൊതു പ്രവർത്തകനുമായ കെ.പത്മനാഭൻ മാസ്റ്റർ റിലീസിങ് നടത്തും. നടനും അവതാരകനുമായ നവീൻ പനങ്കാവ് വിശിഷ്ടാതിഥിയാകും. സജീവ് അരിയേരി അധ്യക്ഷത വഹിക്കും. രമേഷ് അരിയേരിയാണ് ഗാനരചന നിർവ്വഹിച്ചത്. മനോജ്.കെ.ഗോവിന്ദ് (കണ്ണൂർ സംഗീത കൂട്ടയ്മ), സന്തോഷ് കൊളച്ചേരി എന്നിവർ പങ്കെടുക്കും.
