'ജയിലിൽ വ്യായാമം ചെയ്യാൻ സ്ഥലമില്ല, വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമില്ല' ; തടവുകാരന്റെ പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ


മലപ്പുറം :- തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാൻ കളിസ്ഥലമില്ലെന്നും തടവുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് പരാതി സമർപ്പിച്ചത്. ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആണ് കേസ് പരിഗണിച്ചത്. എന്നാൽ ജയിലിന്റെ നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ടെന്നും വിനോദ വിനോദത്തിന് സൗകര്യങ്ങളുണ്ടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 

എല്ലാ ദിവസവും ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും ടിവി കാണാൻ സൗകര്യമുണ്ടെന്ന് സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഫുട്ബോളും വോളിബോളും കാരംസും ചെസും സെല്ലുകളിൽ ലഭ്യമാണ്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ പരാതി തള്ളിയത്.

Previous Post Next Post