മയ്യിൽ:-ട്രേഡ് യൂണിയൻ നേതാവ് സി കണ്ണൻ്റെ ഇരുപതാം ചരമ വാർഷിക ദിനത്തിൽ സിഐടിയു മയ്യിൽ ഏരിയ കമ്മിറ്റി കരിങ്കൽകുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ അനുസ്മരണം നടത്തി.
ജില്ലാ സെക്രട്ടറി കെ അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. എം വേലായുധൻ അധ്യക്ഷത വഹിച്ചു. കെ പി ബാലകൃഷ്ണൻ, കെ വി പവിത്രൻ എന്നിവർ സംസാരിച്ചു. മയ്യിൽ ഏരിയ സെക്രട്ടറി എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

