മയ്യിൽ ഗാന്ധിഭവൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് KSSPA


മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ചു നശിപ്പിച്ചതിൽ KSSPA യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഊർജ്ജിതമായ അന്വേഷണം നടത്തി ഗുണ്ടാസംഘത്തിൽപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റുചെയ്ത് നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കെട്ടിടത്തിൻ്റെ കേടുപാടുകൾ തീർക്കുന്നതിനും നശിപ്പിക്കപ്പെട്ട ഫർണിച്ചർ ഉൾപ്പെടെയുള്ള സാധന സാമഗ്രികളുടെ നഷ്ടം കണക്കാക്കി പിഴ ചുമത്തണമെന്നും KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 

പ്രതിഷേധ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ പ്രഭാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.വാസു മാസ്റ്റർ, കെ.പി ചന്ദ്രൻ, സി.ശ്രീധരൻ, പി.ശിവരാമൻ, എൻ.കെ മുസ്തഫ, കെ  ബാലകൃഷ്ണൻ, വി.പത്മനാഭൻ, എസ്.പി മധുസൂദനൻ, കെ.സി രമണി, സി.എം പ്രസീത എന്നിവർ പങ്കെടുത്തു.

വാതിലുകളും ജനലുകളും ഫർണിച്ചറുകളും 100 ഓളം കസേരകളിൽ ഒന്നു പോലും ബാക്കി വെക്കാതെ അടിച്ചു തകർക്കപ്പെട്ടു. മൈക്ക് സെറ്റ്, ടെലിവിഷൻ, ഗാന്ധിജിയുടെ ഫോട്ടോ ഉൾപ്പെടെ അടിച്ചു തകർത്തു. ഓഫീസിൽ സൂക്ഷിച്ച ലാപ്ടോപ്പ് മോഷ്ടിച്ചു കൊണ്ടുപോയി. മീറ്റർ ബോക്സ് ഉൾപ്പെടെ കെട്ടിടത്തിന് കേടുപാടുകൾ പറ്റി. പോലീസ്

Previous Post Next Post