കിണർ പണിക്കിടെ അപകടം ; 120 അടി താഴ്ചയുള്ള കിണറിന്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു, രക്ഷകരായി ഫയർഫോഴ്സ്


കൊല്ലം :- കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിന്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി.

റിംഗ് ഇറക്കിയുള്ള കിണർ നിർമാണമാണ് നടന്നത്. താഴ്ഭാഗം ഇടിഞ്ഞതിനെ തുടർന്നാണ് തൊഴിലാളി ഉള്ളിൽ പെട്ടുപോയത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവരെത്തി രക്ഷാപ്രവർത്തനം വളരെ വേഗത്തിൽ നടത്തുകയും ചെയ്‌തു. തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Previous Post Next Post