സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് പ്രത്യേക അദാലത്ത്; കേരളത്തിൽ നിന്നുള്ള 1,686 കേസുകൾ പരിഗണനയിൽ


കൊച്ചി :- സുപ്രീംകോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. കേരളത്തിൽ നിന്നുള്ള 1,686 കേസുകളാണ് നിലവിൽ അദാലത്തിലൂടെ പരിഗണിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 451 കേസുകൾ വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കക്ഷികളായ 591 കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. 

കേസുകൾക്ക് പരിഹാരം കാണുന്നതിനായി ആദ്യം മധ്യസ്ഥ ചർച്ച നടത്തും. ഇതിനായി പ്രത്യേക മധ്യസ്ഥരെയും നിയോഗിക്കും. മധ്യസ്ഥ ചർച്ചയിൽ ഇരു പക്ഷവും ധാരണയിലെത്തുകയാണെങ്കിൽ പ്രത്യേക അദാലത്തിലൂടെ കേസ് തീർപ്പാക്കും. കേസുകളുടെ വിശദാംശങ്ങൾ മേയ് 31 വരെ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. സുപ്രീം കോടതിയുടെയും കെൽസയുടെയും വെബ്സൈറ്റുകൾ വഴി അപേക്ഷ നൽകാം.

Previous Post Next Post