ജൂൺ 1 മുതൽ മട്ടന്നൂരിൽ നിന്നുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ ചുരുക്കും


മട്ടന്നൂർ :- ഇന്ധന വില വർധനവിനെ തുടർന്ന് വിമാന കമ്പനികൾ രാജ്യവ്യാപകമായി ആഭ്യന്തര റൂട്ടിൽ സർവീസുകൾ ചുരുക്കുന്നതിന്റെ ഭാഗമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലും സർവീസ് കുറയും. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും വിവിധ റൂട്ടുകളിൽ സർവീസ് കുറയ്ക്കും.

ഇൻഡിഗോയുടെ മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു റൂട്ടിൽ സർവീസ് കുറയും. 3 പ്രതിദിന സർവീസ് ഉണ്ടായിരുന്ന ബെംഗളൂരു റൂട്ടിലാണ് കൂടുതൽ സർവീസ് ഒഴിവാക്കുക. മറ്റു പ്രതിദിന സർവീസുകൾ ആഴ്ചയിൽ 4,5 ദിവസമാണ് ചുരുക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു, തിരുവനന്തപുരം റൂട്ടിലാണ് സർവീസ് കുറയ്ക്കുക. സർവീസ് കുറയുന്നതോടെ ടിക്കറ്റ് നിരക്ക് കൂടാൻ വഴിയൊരുക്കും.

Previous Post Next Post