വോട്ടെണ്ണലിന്റെ നാലാംഘട്ടത്തിലും പിണറായി വിജയൻ പിന്നിൽ ; 2812 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.പി അബ്‌ദുൽ റഷീദ് ലീഡ് ചെയ്യുന്നു


ധർമ്മടം :- വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച. നാലാംഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. 2812 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ആണ് മുന്നിൽ തുടരുന്നത്.

ധർമ്മടത്ത് വി.പി അബ്‌ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ പിന്നിൽ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ലീഡ് ചെയ്‌ത റൗണ്ടിലാണ് യുഡിഎഫ് മുന്നിൽ കയറിയത്.

2016 ൽ ധർമ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ൽ ഇത് 95522 ആക്കി ഉയർത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. 2021ൽ സി രഘുനാഥായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദുൽ റഷീദിനെയാണ് കോൺഗ്രസ് പോരാട്ടത്തിനായി ധർമ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാർത്ഥി.

Previous Post Next Post