ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ; ഉത്തർപ്രദേശിൽ 33 മരണം, കെട്ടിടങ്ങൾ തകർന്നു


ലക്നൗ :- ഉത്തർപ്രദേശിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകൾ ഉൾപ്പെടെയാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനിൽ അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു.  ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് തകരാറിലായതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. 

നിലവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നഷ്‌ടപ്പെട്ട ജീവനുകൾ, കന്നുകാലികൾ, സ്വത്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തി ഉടൻ നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

Previous Post Next Post