ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ ; 733 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി വിപി അബ്‌ദുൽ റഷീദിന്റെ ലീഡ്
ധർമ്മടം :- നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 733 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി വിപി അബ്‌ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ പിന്നിൽ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ലീഡ് ചെയ്‌ത റൗണ്ടിലാണ് യുഡിഎഫ് മുന്നിൽ കയറിയത്.
