വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ് ; ദില്ലിയിൽ 9 ഭീകരർ പിടിയിൽ


ദില്ലി :- ദില്ലിയിൽ ഒമ്പത് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്‌തു. തന്ത്രപ്രധാന മേഖലകളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാനും പദ്ധതി ആസൂത്രണം ചെയ്ത ഭീകരരാണ് അറസ്റ്റിലായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്പെഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്ഐ-മുംബൈ - അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു. ദില്ലി പൊലീസിൻ്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്‌തത്‌. ദില്ലിയിലെ സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പറയുന്നു. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ദില്ലി പൊലീസ് തീവ്രവാദ വിരുദ്ധ സേനയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും . താഴെത്തട്ടിലുള്ള ഇന്റലിജൻസ് ശേഖരണം ശക്തിപ്പെടുത്തുന്നതിനും ഭീഷണികൾ തിരിച്ചറിയുന്നതിനുമായി തീവ്രവാദ വിരുദ്ധ യൂണിറ്റുകൾ (സിടിയു) സൃഷ്ടിക്കാൻ പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച ഉത്തരവിട്ടിരുന്നു. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ, ഇന്ത്യയിൽ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും തീവ്രവാദത്തിലേക്ക് നയിക്കുന്നതിനും എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, ലോക്കൽ സ്ലീപ്പർ നെറ്റ‌്വർക്കുകൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന ഇന്റലിജൻസ്  വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദില്ലി പൊലീസ് പറഞ്ഞു.

Previous Post Next Post