കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗം ചേർന്നു


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും 2026 - 28 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മയ്യിൽ ഐ.ടി.എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 

യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് മുഖ്യപ്രഭാഷണം നടത്തി. രാജീവ് മാണിക്കോത്ത്, അബ്ദുൽ മനാഫ്, ഷറഫുദ്ദീൻ.പി, സിദ്ദിഖ് പി.പി, മജീദ് യു.പി, മുസ്തഫ എ.എം, നാരായണൻ എം.ഒ എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ 

പ്രസിഡന്റ് : പി.പി സിദ്ദിഖ് 

ജനറൽ സെക്രട്ടറി : രാജീവ് മാണിക്കോത്ത് 

ട്രഷറർ : ഷറഫുദ്ദീൻ.പി 


Previous Post Next Post