പള്ളിക്കുന്ന് കൃഷ്‌ണ മേനോൻ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. കെ.വി സുരേന്ദ്രൻ നിര്യാതനായി


കാടാച്ചിറ :- തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും കണ്ണൂർ കൃഷ്‌ണമേനോൻ ഗവ. വനിതാ കോളേജ് റിട്ട. പ്രിൻസിപ്പലുമായ കാടാച്ചിറ കോട്ടത്ത് വളപ്പിൽ ഡോ. കെ.വി സുരേന്ദ്രൻ (70) അന്തരിച്ചു. 

കോട്ടത്ത് വളപ്പിൽ പരേതരായ കെ.വി കുഞ്ഞിക്കണ്ണൻ നായരുടെയും കൊറോത്ത് കല്യാണി അമ്മയുടെയും മകനാണ്. 

ഭാര്യ : ജയശ്രീ (റിട്ട. അദ്ധ്യാപിക, പെരളശ്ശേരി ഗവ.എച്ച്.എസ്എസ്).

മക്കൾ : വിഷ്ണു (ദുബായ്), ഗായത്രി, മരുമക്കൾ: ആതിര (കോട്ടയം), സുനിൽ (കേരള ഗ്രാമീൺ ബാങ്ക് മാനേജർ, ഉളിയിൽ).

സഹോദരങ്ങൾ : രവീന്ദ്രൻ, യതീന്ദ്രൻ, ഗീത വിജയൻ, പരേതനായ ഹരീന്ദ്രൻ. 

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തറവാട് ശ്മശാനത്തിൽ നടക്കും.


Previous Post Next Post