കൊളച്ചേരി:- 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച അന്തിമ വാർഷിക പദ്ധതിയിലെ സംയുക്ത പ്രോജക്ടുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവലോകനയോഗം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ പ്രൊജക്ടുകൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ഫസീല, പി വി റഹ്മത്ത്, ടിന്റു സുനിൽ, ഗ്രാമപഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജനേഷ് നന്ദിയും പറഞ്ഞു.

