കണ്ണൂർ:കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരായ രണ്ട് പേർ മരിച്ചു. കണ്ണവം കൂടലിലെ ബാബു (45) കൈച്ചേരിയിലെ ഇസ്മയിൽ (52) എന്നിവരാണ് മരിച്ചത് കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും കണ്ണവം പൊലിസും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടമുണ്ടാക്കിയ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.
