ഇന്ധന വിലവർദ്ധിപ്പിച്ചതിൽ CITU മയ്യിൽ ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

 


മയ്യിൽ :- പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് CITU മയ്യിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് എ ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, ആർ.വി. രാമകൃഷ്ണൻ, സി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ CITU ഏറിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എ. ബാലകൃഷ്ണൻ സംസാരിച്ചു. ഏറിയ വൈസ് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.



Previous Post Next Post