കൈകാലുകൾ കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ കായലിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി


കായംകുളം :- കായംകുളം കായലിൽ അതീവ ദുരൂഹ സാഹചര്യത്തിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ പൊങ്ങിയത്. കനകകുന്ന് പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് ശക്തമായ സംശയം. വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് സംശയിക്കുന്നത്.

തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല എന്ന് കാണിച്ച് ഇവരുടെ മകൾ പോലീസിൽ പരാതി നൽകിയിരുന്നു. മകളുടെ പരാതിയിൽ അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്ന് കായംകുളം കായലിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിൻ്റെ കൈകളും കാലുകളും കല്ല് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു. വെള്ളത്തിൽ താഴ്ന്നുപോകാൻ വേണ്ടിയാണ് കല്ല് ഉപയോഗിച്ച് കെട്ടിയതെന്നാണ് സൂചന.

Previous Post Next Post