താമര വിരിഞ്ഞു, കേരളത്തിലെ മൂന്നിടങ്ങളിൽ



തിരുവനന്തപുരം :- ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ മൂന്നിടങ്ങളിലാണ് NDA സ്ഥാനാർഥികൾ വിജയിച്ചത്. ഇതോടെ വീണ്ടും നിയമസഭയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബി.ജെ.പി മുന്നണി. വാശിയേറിയ പോരാട്ടം നടന്ന നേമം നിയോജക മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ വിജയിച്ചു. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മന്ത്രി വി. ശിവൻകുട്ടിയെ തോൽപ്പിച്ചത്. ഒ.രാജഗോപാലിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് കഴിഞ്ഞ തവണ എൽ.ഡി.എഫ് പൂട്ടിച്ചിരുന്നു. ഇതാണ് രാജീവ് ചന്ദ്രശേഖർ വീണ്ടും തിരിച്ചു പിടിച്ചത്.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി ഗോപകുമാർ വിജയിച്ചു. 4002 വോട്ടുകൾക്കാണ് വിജയം. ഇതോടെ കേരള നിയമസഭയിൽ ബി.ജെ.പി വീണ്ടും അകൗണ്ട് തുറന്നു. സിപിഐയിലെ ആർ.രാജേന്ദ്രനെയാണ് തോൽപ്പിച്ചത്. കഴക്കൂട്ടത്ത് NDA സ്ഥാനാർഥി വി.മുരളീധരൻ വിജയിച്ചു. കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ചാണ്  വി.മുരളീധരൻ ഉജ്വല വിജയം നേടിയത്. മൂന്ന് മുന്നണികളും തമ്മിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണിത്.



Previous Post Next Post