മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം ട്രസ്റ്റി കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ നിര്യാതനായി


ഇരിക്കൂർ :- മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം ട്രസ്റ്റിയും കല്യാട് താഴത്തു വീട്ടിൽ കാരണവറുമായ കോവൂർ 'പത്മാലയ'ത്തിൽ കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ (93 ) നിര്യാതനായി. കൂടാളി ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്ററാണ്. പരേതരായ കല്യാട് താഴത്ത് വീട്ടിൽ ജാനകിയമ്മയുടെയും പൊന്മേലേരി കോറോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും മകനാണ്. ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, മാമാനം ദേവസ്വത്തിനു കീഴിലുള്ള ഉപക്ഷേത്രങ്ങൾ എന്നിവയുടെയും ട്രസ്റ്റിയാണ്. 

ഭാര്യ : പൊൻമലേരി കോറോത്ത് പത്മാവതി അമ്മ. 

മക്കൾ : ദേവിക രാധാകൃഷ്ണൻ, ദിനേശ് കുമാർ (മിഡ്ലാന്റ് ബിൽഡേഴ്സ് കോഴിക്കോട്), ദേവദാസ് (ക്ലാർക്ക്, മാമാനിക്കുന്ന് ക്ഷേത്രം). 

മരുമക്കൾ : ഹേമ (മുണ്ടയാട്), സിന്ധു (മൗവ്വഞ്ചേരി), പരേതനായ ഡോക്ടർ രാധാകൃഷ്ണൻ കൂത്തുപറമ്പ് (റിട്ട.പ്രൊഫ.ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്). 

സഹോദരങ്ങൾ : ജാനകിയമ്മ, പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ.

നാളെ മേയ് 13 ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ കോവൂർ പത്മാലയത്തിൽ പൊതുദർശനം. സംസ്കാരം മേയ് 14 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ നടക്കും.



Previous Post Next Post