റെയിൽവെ സ്റ്റേഷനുകളിൽ ഇനി പൊരിച്ച കോഴിയും ; കണ്ണൂരിൽ ഉൾപ്പടെ ലഭ്യമാകും


പയ്യന്നൂർ :- ഇനി പൊരിച്ച കോഴിയും റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകും. ആദ്യഘട്ടം എട്ട് സ്റ്റേഷനുകളിലാണ് ആഗോള ബ്രാൻഡുകൾ രുചി വിളമ്പാനെത്തുന്നത്. ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു സെൻട്രൽ എന്നീ സ്റ്റേഷനുകളിൽ നിന്ന് കോഴിയിറച്ചി കഴിക്കാം. 

വൈവിധ്യവത്കരണത്തിലൂടെ ടിക്കറ്റിതര വരുമാനം കണ്ടെത്തുകയാണ് പുതിയ ചുവടു വെപ്പിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. വൈവിധ്യവത്കരണത്തിൻ്റെ ഭാഗമായി വിവിധ സംരംഭങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണൂർ ഉൾപ്പെടെ 18 സ്റ്റേഷനുകളിൽ എ.ടി.എം മെഷീൻ വന്നു കഴിഞ്ഞു. ഐസ്ക്രീം പാർലറുകൾ, പലചരക്ക് കടകൾ, ചെരുപ്പുകടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, മൊബൈൽ സ്റ്റോറുകൾ, ബ്യൂട്ടി പാർലർ മുതലായവ ഇതിൽപ്പെടും.

Previous Post Next Post