കമ്പിൽ: -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 2026 - 28 വാർഷിക ജനറൽ ബോഡി യോഗം കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
2026-28 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൻ ഭൂരിപക്ഷത്തിൽ വീണ്ടും പ്രസിഡണ്ടായി അബ്ദുല്ല നാറാത്ത് , ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, ട്രഷർ വി.പി അഹമ്മദ് കുട്ടി തങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ജില്ല - മേഖല നേതാക്കൾ നിയന്ത്രിച്ചു.
വൈസ് പ്രസിഡണ്ടു മാരായി മുസ്തഫ സിപി, രാധാകൃഷ്ണൻ, വി പി മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായി വി. പി നൗഷാദ്, പി കെ ഹംസ, സി പി തസ്ലീം എന്നിവരെയും 25 അംഗ പ്രവർത്തകസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ബാഷിത്ത് പുനത്തിൽ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തിയ്യറേത്ത്, മേഖലാ പ്രസിഡണ്ട് മനാഫ് പുതിയതെരു, ജനറൽ സെക്രട്ടറി ജാഫർ , രക്ഷാധികാരി ഗോപി എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷർ വി പി അഹമ്മദ് കുട്ടി തങ്ങൾ നന്ദി പറഞ്ഞു.
